KeralaLatest NewsNews

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം

പാലക്കാട് : പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം ഉണ്ടായിരിക്കുന്നു. പരക്കാട്ട് വീട്ടില്‍ വിനോദിന്റെ(38) വീട്ടിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. വിനോദിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലിസും ബോംബ് സ്‌ക്വാഡും അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.

ബിജെപി നാടിന്റെ സമാധാനം കെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരേ ജനാധിവിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ കപ്പൂര്‍ ബ്രാഞ്ച് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button