അഹമ്മദാബാദ് : ഗുജറാത്തില്‍ ബിജെപിയ്ക്കെതിരെ കച്ച മുറുക്കി എഎപി. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനത്ത് ശക്തമായ ബദല്‍ ആകുമെന്ന ആത്മവിശ്വാസം എഎപി നേതൃത്വം പ്രകടിപ്പിച്ചു. മുനിസിപ്പാലിറ്റി, കോര്പറേഷന്, ജില്ല, താലൂക്ക്, പഞ്ചായത്ത് എന്നീ തലങ്ങളിലെല്ലാം എഎപി മത്സരിയ്ക്കും.
ആദ്യമായാണ് ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിയ്ക്കുന്നത്.
ആദ്യഘട്ടത്തില്‍ 504 സ്ഥാനാര്‍ഥികളുടെ പട്ടികയും പാര്‍ട്ടി പുറത്ത് വിട്ടു. ഡല്‍ഹിയിലെ എംഎല്‍എയും പാര്‍ട്ടി വക്താവുമായ അതിഷിയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടത്.
Post Your Comments