രണ്ട് വര്‍ഷത്തിലധികമായി കേരള പൊലീസ് തിരയുന്ന കേസാണ് ജസ്നയുടെ തിരോധാനം. കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്ന മരിയ ജെയിംസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം തന്നെയായിരുന്നു സംസ്ഥാനത്ത് നടന്നത്. എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകൾ കേരളത്തെ ഞെട്ടിക്കുന്നതാണ്.
മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലാണ് ജസ്നയുള്ളതെന്ന് അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രത്തിൽ വാർത്ത വന്നതായി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെയാണ് കേസിലെ പുതിയ വിവരങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. ജസ്നയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നേരത്തേ തന്നെ പൊലീസിനു അറിയാമായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ പോലീസ് ഇതിന് ഒരു സ്ഥിരീകരണവും നല്‍കുന്നില്ലെന്നതാണ് വസ്തുത.
Also Read: ‘കൃത്രിമം കാണിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും’; മുകേഷ് അംബാനിക്ക് 40 കോടി പിഴ
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കും അടുത്ത കാലത്ത് കേസന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട എസ്‌പി കെ.ജി സൈമണും അറിയാമായിരുന്നു എന്ന സൂചനയും പുറത്തു വന്നു. ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടന്നും തനിക്ക് ഇപ്പോള്‍ എല്ലാം തുറന്നു പറയാന്‍ പറ്റില്ലെന്നും കെ.ജി സൈമണും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കെ ജി സൈമൺ നടത്തിയ തുറന്നു പറച്ചിലുകൾ വരും ദിവസങ്ങളിൽ വൻ ചർച്ചയാകുമെന്നാണ് കരുതുന്നത്. 2018 മാര്‍ച്ച് 22-ന് രാവിലെ 9.30-ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കല്‍ പോലിസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
Also Read: മണിക്കൂറുകളോളം നാടിനെ വിറപ്പിച്ച് പോത്ത് ; എരുമയെ കളത്തിലിറക്കിയപ്പോള്‍ ക്ലൈമാക്‌സ് ഇങ്ങനെ
ജെസ്നയുടെ തിരോധാനം പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ജസ്ന മംഗലാപുരത്ത് ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും അന്വേഷണം നടത്തിയത് ക്രിസ്ത്യൻ മഠങ്ങളിലായിരുന്നു. എന്നാൽ, ജസ്ന എങ്ങനെ അവിടെ തന്നെയുള്ള ഇസ്ളാം മതപഠന കേന്ദ്രത്തിലെത്തിയതെങ്ങനെയെന്ന സംശയവും ഉയരുന്നുണ്ട്.
എന്നാൽ നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു എന്നും നിര്‍ണ്ണായകമായ ചില മൊഴികള്‍ പൊലീസ് ശേഖരിച്ചതായും വിരമിക്കല്‍ ദിനത്തില്‍ കെ.ജി. സൈമണ്‍ വ്യക്തമാക്കിയിരുന്നു. ജസ്‌ന സ്വന്തം കുടുംബവുമായി എങ്ങനായിരുന്നു ബന്ധമെന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം ജെസ്‌ന തിരോധാനക്കേസ് അന്വേഷണം ഫലം കാണുമെന്നും സത്യം ഉടന്‍ വെളിപ്പെടുത്താന്‍ കഴിയുമെന്നും കെ ജി സൈമണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments