ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടുത്ത ആഴ്ച പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ മാസമാണ് ബംഗാളില്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള ബിര്‍ഭമില്‍ ആയിരിക്കും ജനുവരി 9ന് അദ്ദേഹം സന്ദര്‍ശിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം റോഡ് ഷോ സംഘടിപ്പിക്കുകയും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യും. കഴിഞ്ഞ മാസം ഡിസംബര്‍ 10ന് നടന്ന ബംഗാള്‍ സന്ദര്‍ശത്തിനിടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ടിഎംസി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. എന്നാല്‍, പരിക്കുകള്‍ ഒന്നുമില്ലാതെ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ ഉള്‍പ്പടെയുള്ള ചില നേതാക്കള്‍ക്ക് പരിക്കേറ്റു.
അതേസമയം, ഈ സംഭവങ്ങള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള വെറും നാടകം മാത്രമാണെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്.
Post Your Comments