പ്യോങ്യാങ്ങ്: പുതുവര്‍ഷത്തില്‍ രാജ്യത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കിം ജോങ് ഉന്‍. നോര്‍ത്ത് കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില് നടന്ന പുതുവത്സരാഘോഷത്തിനിടയിലാണ് കിമ്മിന്‍റെ സന്ദേശം വായിച്ചത്. പ്യോങ്യാങ്ങിലെ കിം സുങ് സ്‌ക്വയറില്‍ പടക്കം പൊട്ടിക്കല്‍, ഗാനാലാപനം, നൃത്തം എന്നിവയോടുകൂടിയ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. വിവിധ പ്രകടനങ്ങള്‍ക്ക് ശേഷമാണ് പ്രസിഡന്‍റിന്‍റെ വ്യക്തിഗത സന്ദേശം വായിച്ചത്.
എന്നാൽ ജനുവരി ഒന്നിന് കിം സാധാരണയായി ടെലിവിഷന്‍ പ്രസംഗം നടത്താറുണ്ട്. ഇത്തവണ അതുണ്ടായില്ല എന്നത് രാഷ്ട്രീയ സിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. കൊറിയയുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്ന നിര്‍ണായക ഭരണകക്ഷി കോണ്‍ഗ്രസിന് മുന്നോടിയായി വെള്ളിയാഴ്ച പുറത്തിറക്കിയ അപൂര്‍വമായ ന്യൂ ഇയര്‍ കത്തില്‍ ‘പ്രയാസകരമായ സമയങ്ങളില്‍’ തന്‍റെ നേതൃത്വത്തെ പിന്തുണച്ചതിന് കിം ജോങ് ഉന്‍ ഉത്തര കൊറിയക്കാര്‍ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടക്കുന്ന ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണ് ഇത്തവണത്തേത്. ജനുവരി ആദ്യം പരിപാടി നടക്കുമെന്ന് സംസ്ഥാന മാധ്യമങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല. ‘രാജ്യത്തുടനീളമുള്ള എല്ലാ കുടുംബങ്ങള്‍ക്കും കൂടുതല്‍ സന്തോഷവും ആരോഗ്യവും ആശംസിക്കുന്നു’ -കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പ്രക്ഷേപണം നടത്തിയ കത്തില്‍ കിം പറഞ്ഞു.
Post Your Comments