വാഷിങ്ടണ്‍: ഉത്തര കൊറിയയുമായുള്ള സൗഹൃദ ബന്ധം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മിസൈല്‍ സൈറ്റില്‍ സുപ്രധാന പരീക്ഷണം നടത്തിയെന്ന കിങ് ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
കഴിഞ്ഞ ദിവസം സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ സുപ്രധാന പരീക്ഷണം നടത്തിയതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെഎസിഎന്‍എ പുറത്ത് വിട്ടിരുന്നു. ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും കെസിഎന്‍എ വ്യക്തമാക്കിയിരുന്നു. കിങ് ജോങ് ഉന്‍ വളരെ മിടുക്കനാണ്. നഷ്ടപ്പെടാന്‍ ഒരുപാടുണ്ട്. അമേരിക്കയ്‌ക്കെതിരെ ശത്രുതാപരമായ നീക്കമാണ് നടത്തുന്നതെങ്കില്‍ നല്ല ബന്ധം ഉപേക്ഷിക്കേണ്ടി വരും. ബന്ധം ഉപേക്ഷിക്കാന്‍ തത്ക്കാലം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ട്വീറ്റിലൂടെയാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.
പരീക്ഷണത്തിന്റെ തൊട്ടു മുമ്പ് അമേരിക്കയ്ക്ക് ഇത്തവണ ക്രിസ്തുമസ് സമ്മാനം നല്‍കുമെന്ന് കിങ് ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ നടക്കുന്ന ചര്‍ച്ചയുടെ ഫലം പോലെയായിരിക്കും സമ്മാനമെന്നും കൊറിയന്‍ അംബാസഡര്‍ സൂചിപ്പിച്ചിരുന്നു.
Post Your Comments