ഡല്‍ഹി: പാർലമെൻ്റ് പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ജനുവരി 26 ന് മുമ്പ് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭവും റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡും നടത്തുമെന്ന താക്കീതുമായി കര്‍ഷകര്‍.
Also related: സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം
“ജനുവരി നാലിന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ജനുവരി അഞ്ചിന് സുപ്രീംകോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കും. സര്‍ക്കാരുമായുളള ചര്‍ച്ച പരാജയപ്പെടുകയും പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ഹരിയാനയിലെ കുണ്ഡ്‌ലി മനേസര്‍ പല്‍വാല് എക്‌സ്പ്രസ് വേയില്‍ ജനുവരി ആറിന് ഞങ്ങള്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും”. കര്‍ഷക നേതാക്കളിലൊരാളായ ഡോദര്‍ശന്‍പാല്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാകകളുമേന്തി വന്‍ ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also related: സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം
ജനുവരി 6 മുതല്‍ 26 വരെയുളള സമര പരിപാടികളാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. ‘ദേശ് ജാഗ്രിതി അഭിയാന്‍’ എന്ന പേരില്‍ ജനുവരി ആറുമുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ദേശവ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യമൊട്ടാകെ റാലികള്‍, കോണ്‍ഫറന്‍സുകള്‍, ധര്‍ണകള്‍ എന്നിവ ഉള്‍പ്പടെയുളള പ്രക്ഷോഭ പരിപാടികൾക്കാണ് സംയുക്ത കർഷകമോർച്ച ആഹ്വാനം നൽകിയിരിക്കുന്നത്.
Post Your Comments