ന്യൂഡല്‍ഹി :രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കേന്ദ്രസർക്കാർ.മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍ അറിയിച്ചു . മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് മുതല്‍ എട്ടുവരെ മാസങ്ങള്‍ക്കിടെ കൊവിഡ് പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമേറിയവരെ പരിപാലിക്കുന്നവര്‍ക്കും വാക്സിന്‍ നല്‍കും. 31 ഹബ്ബുകളും 29,000 വാക്സിനേഷന്‍ പോയിന്റുകളും വാക്സിന്‍ വിതരണത്തിനായി സജ്ജമാക്കും. തയാറെടുപ്പുകള്‍ രാജ്യവ്യാപകമായി തുടങ്ങിക്കഴിഞ്ഞു.
Post Your Comments