Latest NewsKeralaNewsCrime

ട്രാൻസ്ജെൻഡർ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച ട്രാൻസ്ജെൻഡർ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. സംഭവത്തിൽ മുഖ്യപ്രതിയായ തോപ്പുംപടി രാമേശ്വരം വില്ലേജ് മലർ കണ്ടം വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന മൈൻഡ് കണ്ണനെ (28) ‌ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെ എറണാകുളം ചിറ്റൂർ റോഡിൽ എസ്ആർവി സ്കൂളിനടുത്ത് വച്ചാണ് കൂട്ടുകാരോടൊത്ത് എടിഎം കൗണ്ടറിൽ നിന്നും പണം എടുക്കാൻ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ട്രാൻസ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവതിയെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നു ഉണ്ടായത്. കത്തി തട്ടി മാറ്റി ഓടിയ യുവതിയുടെ പിന്നാലെ ഓടിയ പ്രതി വീണ്ടും തടഞ്ഞു നിർത്തി കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നും മറ്റൊരു കത്തിയെടുത്ത് യുവതിയുടെ തുടയിൽ കുത്തി. തുടർന്ന് നെഞ്ചിൽ കുത്താനുള്ള ശ്രമം തടയുന്നതിനിടെ യുവതിയുടെ കൈയിൽ ഗുരുതരമായി പരിക്കേറ്റു. തലയിൽ ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗത്തും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്ക് പറ്റി. ആശുപത്രി ചികിത്സതേടിയ യുവതി സെൻട്രൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. എറണാകുളം എസ്പി കെ ലാൽജിയുടെ മേൽനോട്ടത്തിൽ, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ് ഇൻസ്പെക്ടർമാരായ വിപിൻ കുമാർ കെ. ജി, തോമസ് കെ. എക്സ്, കെ.ഫുൾജൻ, എ എസ് ഐ മാരായ ഗോപി, ഗോവിന്ദൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button