![](/wp-content/uploads/2020/12/gang-rape.jpg)
മുംബൈ: നഗരത്തിലെ പുതുവത്സര ആഘോഷങ്ങൾക്കിടെ 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടിയിരിക്കുന്നു. ഖാർ പ്രദേശത്തെ ഭഗവതി ഹൈറ്റ്സ് എന്ന സ്ഥലത്താണ് ക്രൂര സംഭവം നടന്നിരിക്കുന്നത്. ഇവിടെയുള്ള ഒരു വീടിന്റെ ടെറസിൽ പുതുവത്സര ആഘോഷ പരിപാടികൾ നടക്കുന്നതിനിടെ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്ത 19 കാരിയായ പെൺകുട്ടിയെ പ്രതികൾ ടെറസിന്റെ മുകളിൽ നിന്ന് തള്ളി താഴെ ഇട്ടു എന്നും പൊലീസ് പറയുകയുണ്ടായി. തുടർന്ന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments