KeralaLatest NewsNews

ശത്രുവിന്റെ ശത്രു മിത്രം, ഉളുപ്പില്ലാതെ മുന്നണികൾ; ബിജെപിക്കെതിരെ അവിശുദ്ധ കൂട്ടുകെട്ട്

ബിജെപിയെ ഒഴിവാക്കാൻ ഇരു മുന്നണികളും കണ്ടെത്തിയ വഴി ‘അവിശുദ്ധ കൂട്ടുകെട്ട്’ എന്ന അവിഞ്ഞ നാടകമാണ്

ശത്രുവിന്റെ ശത്രു മിത്രം എന്ന ചൊല്ല് അർത്ഥവത്താകുന്ന കാഴ്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കാണാനാകുന്നത്. ഭരണ – പ്രതിപക്ഷ പാർട്ടികളുടെ മുഖ്യശത്രു ബിജെപിയാണ്. ബിജെപിയെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇരുമുന്നണികളും കൈകോർത്തിരിക്കുന്നത്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് ബിജെപി പ്രതിനിധികൾ എത്തുമെന്ന അവസ്ഥയായതോടെ നിരവധി ഗ്രാമപഞ്ചായത്തുകളിൽ അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുക്കി യു.ഡി.എഫും എൽ.ഡി.എഫും. ജനവിധിയെ അവഹേളിക്കുന്ന പ്രവൃത്തിയാണിത്. ഒരുമിച്ച് നിൽക്കാനായിരുന്നെങ്കിൽ എന്തിനാണ് വേറെ വേറെ മത്സരിച്ചത്? ഒരുമിച്ചങ്ങ് മത്സരിച്ചാൽ മതിയായിരുന്നില്ലേ? എന്ന ചോദ്യമാണ് ഇക്കൂട്ടരോട് ഓരോ വോട്ടർമാരും ചോദിക്കേണ്ടത്.

Also Read: രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ് ; പുതുവത്സരം ആശംസിച്ച് രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് മുന്നോടിയായി നടന്ന മാധ്യമ ചർച്ചകളിൽ ഇരുമുന്നണികളിലേയും നേതാക്കൾ പരസ്പരം കടിച്ച് കീറിയപ്പോൾ ജനങ്ങൾ അവരെ വിശ്വസിച്ചു. എന്നാൽ, ആ കോലാഹലങ്ങളെല്ലാം വെറും പ്രഹസനം മാത്രമായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത് പഞ്ചായത്ത് തെരഞ്ഞെടുപ്പോടെയാണ്. കീരിയും പാമ്പും പോലെ നിന്നിരുന്നവർ ഇപ്പോൾ അടയും ചക്കരയുമാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് തന്നെ ഉദാഹരണമായി എടുക്കാം. തൃപ്പെരുന്തുറ പഞ്ചായത്തിൽ ബിജെപിയെ ഒഴിവാക്കാൻ ഇരു മുന്നണികളും കണ്ടെത്തിയ വഴി ‘അവിശുദ്ധ കൂട്ടുകെട്ട്’ എന്ന അവിഞ്ഞ നാടകമാണ്. യു.ഡി.എഫ് പിന്തുണച്ചത് സിപിഎമ്മിനെ. കോൺഗ്രസിന്റെ ജില്ലാ നേതൃത്വം വരെ ഈ കൂട്ടുകെട്ടിനെ പിന്തുണച്ചിരുന്നുവെന്ന് പറയുമ്പോൾ തന്നെ മനസിലാക്കാവുന്നതാണ് അവർ തമ്മിലുള്ള അന്തർധാര എത്രത്തോളം സജീവമായിരുന്നുവെന്ന്. ചെന്നിത്തലയുടെ ഇടതുപക്ഷ വിരോധമൊക്കെ ഒരു ട്രിക്ക് അല്ലേ മക്കളേ… ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ട്രിക്ക്.

Also Read: അടിയന്തിര ഉപയോഗത്തിന് ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

തദ്ദേശ തെരഞ്ഞെടുപ്പിൽ അഭിമാനകരമായ മുന്നേറ്റമാണ് പലയിടങ്ങളിലും ബിജെപി കാഴ്ച വെച്ചത്. ഇരുമുന്നണികളെയും അമ്പരപ്പിക്കുന്ന മുന്നേറ്റം തന്നെയെന്ന് പറയാം. രാഷ്ട്രീയ വഞ്ചകരാണ് സി പി എമ്മും യു ഡി എഫും. പരസ്പരം കൈകോർത്ത് ഇക്കൂട്ടർ തോൽപ്പിക്കാൻ ശ്രമിക്കുന്നത് ബിജെപിയെ അല്ല, ജനങ്ങളെയാണ്. ജനാധിപത്യത്തെയാണ്, രാഷ്ട്രീയത്തെയാണ്. ബിജെപിയെ ചെറുക്കാനുള്ള ഈ സംയുക്ത സംരംഭത്തില്‍ വര്‍ഗീയവാദികളെയും മതമൗലികവാദികളെയും ഭീകരവാദികളെപ്പോലും ഇക്കൂട്ടർ പങ്കാളികളാക്കുന്നു. ഇതിൽ പതിയിരിക്കുന്ന അപകടം ജനം തിരിച്ചറിഞ്ഞേ മതിയാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button