COVID 19Latest NewsNewsIndiaInternational

ഏഴ് പേർക്കു കൂടി കോവിഡ് വകഭേദം സ്ഥിരീകരിച്ചു, ആശങ്കയുയർത്തി തീവ്ര കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

മുമ്പ് തീവ്ര കോവിഡ് വകഭേദം സ്ഥിരീകരിച്ച 20 ഓളം പേർ ഡൽഹിയിലെ ദേശീയ രോഗ നിർണ്ണയ കേന്ദ്രത്തിലും 7 പേർ ബംഗളൂരിലും രണ്ട് പേർ വിതം ഹൈദ്രാബാദ്, കൊൽക്കത്ത, പുനെ, ഡൽഹി എന്നിവിടങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്

ഡൽഹി: രാജ്യത്ത് 7 പേർക്ക് ജനിതകമാറ്റം വന്ന കോവിഡ് വകഭേദം സ്ഥിരീകരിച്ചു. ഇവരെ ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുകെയിൽ കണ്ടെത്തിയതിന് സമാനമായ കോവിഡ് വകഭേദം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നത് രാജ്യത്ത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.

Also related: യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൂടി കോവിഡ്

യുകെ,നെതർലാന്റ്സ്, ഓസ്ട്രേലിയ,ഇറ്റലി,സ്വീഡൻ, ഡെന്മാർക്ക്, ജർമ്മനി, കാനഡ, ഫ്രാൻസ്, സ്‌പെയിൻ,സ്വി‌റ്റ്‌സർലാന്റ്,ജപ്പാൻ, ലെബനോൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് കോവിഡിൻ്റെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

Also related: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണമറിയാം

ഇതിൻ്റെ പശ്ചാത്തലത്തിൽ യുകെയിലേക്കും തിരികെയുമുള‌ള വിമാനസർവീസുകൾ ഡിസംബർ 24 മുതൽ ഇന്ത്യ നിർത്തലാക്കിയിരുന്നു. ഡിസംബർ 23 വരെ ഏകദേശം 33,000 യാത്രക്കാരാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്.  ഇവർക്കെല്ലാം ആർ.ടി.പി.സി.ആർ ടെസ്‌റ്റുകൾ നിർബന്ധമായും നടത്താനാണ് സർ‌ക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

Also related: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം

മുമ്പ് തീവ്ര കോവിഡ് വകഭേദം സ്ഥിരീകരിച്ച 20 ഓളം പേർ ഡൽഹിയിലെ ദേശീയ രോഗ നിർണ്ണയ കേന്ദ്രത്തിലും 7 പേർ ബംഗളൂരിലും രണ്ട് പേർ വിതം ഹൈദ്രാബാദ്, കൊൽക്കത്ത, പുനെ, ഡൽഹി എന്നിവിടങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button