COVID 19Latest NewsNewsIndia

അതിതീവ്ര വൈറസ്; രാജ്യത്ത് നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു

അഹമ്മദാബാദ്: രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ബാധ നാല് പേർക്ക് കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബ്രിട്ടനിൽ നിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയവരിലാണ് അതിവേ​ഗ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയുണ്ടായത്.

ബ്രിട്ടനിൽ നിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയ 15 പേർക്ക് കൂടി അഹമ്മദാബാദിൽ നടന്ന പരിശോധനയിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ ഇതെന്ന് സ്ഥിരീകരിക്കാനായി ഇവരുടെ സാംപിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഫലം ലഭിച്ചിട്ടില്ല.

പുതിയ നാല് കേസുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 33 പേർക്കാണ് ജനതികമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് വ്യക്തമാക്കി നേരത്തെ ആരോ​ഗ്യ വിദ​ഗ്ധർ രം​ഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button