Latest NewsKeralaNattuvarthaNews

ബിനീഷ് കോടിയേരിക്കും നടിക്കും വേണ്ടി ശബ്ദിക്കും, പാവപ്പെട്ടവർക്ക് വേണ്ടി മൗനവ്രതം‌!

പ്രമുഖർക്കും പണച്ചാക്കുകൾക്കും വേണ്ടി ഓടിനടക്കുന്ന ഉദ്യോഗസ്ഥർ...

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തപ്പോൾ ബിനീഷിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയപ്പോൾ ആരും പരാതിപ്പെടാതെ തന്നെ സ്വമേധയാ ധ്രുതഗതിയിൽ സംഭവസ്ഥലത്തെത്തിയ ബാലവകാശ കമ്മീഷനെ ആരും മറക്കില്ല. ബാലവകാശ കമ്മീഷന്റെ ഇടപെടൽ ബിനീഷിന്റെ കുഞ്ഞിന് വേണ്ടിയായിരുന്നു. ബിനീഷ് കോടിയേരിയുടെ കുഞ്ഞിനെ തടങ്കലില്‍വച്ചു എന്ന പരാതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ ബാലവകാശ കമ്മീഷന്‍ കേസ് എടുത്തു.

Also Read: നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മാസങ്ങൾക്ക് ശേഷം കൊച്ചി ലുലുമാളിൽ പ്രമുഖ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയപ്പോൾ വനിതാ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ സ്വമേധയാകേസുമെടുത്തു. പ്രിവിലേജുകൾ ഉള്ളവർക്കൊപ്പമാണ് നിയമവും നിയമസംവിധാനവുമെന്ന സാധാരണക്കാരുടെ ചിന്താഗതികൾക്ക് ആക്കം കൂട്ടുന്നതായിരുന്നു ഈ രണ്ട് സംഭവങ്ങളും.

കഴിഞ്ഞ ദിവസം, ഭൂമി ഒഴിപ്പിക്കലിനിടെ നെയ്യാറ്റിൻകരയിൽ മരണപ്പെട്ട രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് അവശ്യമായ നടപടികൾ സ്വീകരിക്കാൻ ബാലവകാശ കമ്മീഷൻ ഇല്ല. സഹായിച്ചില്ലെങ്കിലും ഉപ്ദ്രവിക്കരുതെന്ന ചൊല്ല് ഉണ്ട്. എന്നാൽ അതും നിഷ്പ്രഭമാക്കുകയാണ് വ​നി​ത​ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. എം.​എ​സ്​ താ​രയുടെ വാക്കുകൾ.

Also Read: ഓഫീസ് ജോലി വാഗ്ദാനം നല്‍കി നിയമനം; ഒടുവിൽ ഡാന്‍സ് ബാറില്‍ നൃത്തം ചെയ്യാന്‍ ഭീഷണി : പ്രതികള്‍ അറസ്റ്റില്‍

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലേ​ത്​ ആ​ത്മ​ഹ​ത്യ​ത​ന്നെ​യെ​ന്ന്​ വ​നി​ത​ക​മ്മീ​ഷന്‍ ആവർത്തിച്ച് പറയുന്നു. പെട്രോ​ള്‍ ഒ​ഴി​ച്ച്‌​ ലൈ​റ്റ​ര്‍ ക​ത്തി​ച്ച​ത്​ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​​ത​ന്നെ​യാ​ണ്. ഭാ​ര്യ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രെ​ക്കൂ​ടി ഇ​ക്കാ​ര്യ​ത്തി​ലേ​ക്ക്​ കൂ​ട്ടി​പ്പി​ടി​ച്ച​ത്​ തെ​റ്റാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ധ്യ​മ വി​ചാ​ര​ണ ഒ​ഴി​വാ​ക്ക​ണ​മെന്നാണ് ഇവരുടെ ആവശ്യം. നിയമങ്ങൾ നോക്കുകുത്തിയാവുകയാണോയെന്ന സംശയമാണ് ജനങ്ങൾക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button