നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ മരണപ്പെട്ട രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജ. കുട്ടികളുടെ തുടർപഠനവും ആരോഗ്യ സംരക്ഷണവും സർക്കാർ ഏറ്റെടുത്തുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ മക്കളുടെ വേദനയ്ക്ക് ആശ്വാസമായി സർക്കാർ എപ്പോഴും കൂടെയുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി. കുറിപ്പ് ഇങ്ങനെ:
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരണമടഞ്ഞ രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ചു. മൂത്തമകനെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചു. ഇളയകുട്ടിയ്ക്ക് ചില പ്രയാസങ്ങളുള്ളതിനാല്‍ ആശുപത്രിയിലാണ്. കുട്ടിയുടെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ നിര്‍വഹിക്കുന്നതാണ്. കുട്ടിക്ക് വേറെ പ്രശ്‌നങ്ങളില്ലെന്നാണ് അറിഞ്ഞത്. എങ്കിലും ഇനി മെഡിക്കല്‍ കോളേജില്‍ ചികിത്സ ആവശ്യമെങ്കില്‍ അതും ചെയ്തു കൊടുക്കും.
കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ട്. അടിയന്തര ധനസഹായത്തിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. ഈ മക്കളുടെ വേദനയ്ക്ക് ആശ്വാസമായി സർക്കാർ എപ്പോഴും കൂടെയുണ്ട്.
Post Your Comments