KeralaLatest NewsNewsIndia

സമരം ചെയ്യുന്ന കർഷകർക്ക് സൗജന്യ വൈഫേ; വേദനിക്കുന്ന കർഷകർക്കായി മസാജ് പാർലറും ടാറ്റൂ സ്റ്റാളുകളും

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ കാർഷിക നയത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് സൗകര്യമൊരുക്കി ഡൽഹി സർക്കാർ. കർഷകർക്ക് സൗജന്യ വൈഫേ സൗകര്യമൊരുക്കി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സമരം നടക്കുന്ന മേഖലകളിലെ കര്‍ഷകര്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കർഷകർ നടത്തിവരുന്ന സമരം ആസൂത്രിതമാണെന്നും നിരവധിയിടങ്ങളിൽ കർഷകർക്ക് സഹായങ്ങളും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് നേരത്തേ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. പ്രതിഷേധക്കാര്‍ക്കായി ലൈബ്രറിയും ടാറ്റൂ സ്റ്റാളുകളും സമരസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെല്ലാം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കൊണ്ടുള്ള ഒരു ഉപാധിക്ക് സര്‍ക്കാര്‍ വഴങ്ങില്ല എന്നാണ് വിവരം. പകരം മിനിമം താങ്ങുവില രേഖാമൂലം ഉറപ്പുനല്‍കാമെന്ന ഉറപ്പ് മുന്നോട്ട് വയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button