ലക്നൗ: ക്ലാസ് മുറിയിൽ ഇരിപ്പിടത്തിന് വേണ്ടി കുട്ടികൾ തമ്മിൽ വഴക്ക് കൂടിയത് കൊലപാതകത്തിൽ അവസാനിച്ചു. യു.പിയിലെ ബുലന്ദ്ശഹറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പത്താംക്ളാസിലെ രണ്ട് കുട്ടികൾ തമ്മിൽ ഇരിപ്പിടത്തിനായി വഴക്ക് കൂടുകയുണ്ടായി. രോഷം മൂത്ത കുട്ടികളിലൊരാൾ വീട്ടിൽ പോയി തോക്കുമായി മടങ്ങിയെത്തി സഹപാഠിയെ വെടിവച്ച് കൊല്ലുകയാണ് ഉണ്ടായത്. തലയിലും വയറ്റിലും നെഞ്ചിലും വെടിയേറ്റ കുട്ടി തൽക്ഷണം മരിക്കുകയാണ് ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്.
വെടിയേറ്റ കുട്ടി മരിച്ചെന്ന് മനസിലായ ഉടനെ തന്നെ വെടിയുതിർത്തയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ധ്യാപകർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയാണ് ഉണ്ടായത്. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കിന് ലൈസൻസുണ്ടായിരുന്നെന്നും എന്നാൽ ഒരു നാടൻ തോക്കും ഇയാളുടെ ബാഗിൽ നിന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
Post Your Comments