ന്യൂഡൽഹി : രാജ്യത്ത് ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഫെബ്രുവരി 15 വരെയാണ് കാലാവധി നീട്ടിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.
Read Also : ബ്രിട്ടനിൽ നിന്നും എത്തിയ 38 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
നേരത്തെ ജനുവരി ഒന്ന് മുതൽ വാഹനങ്ങളിൽ ഫാസ്ടാഗുകൾ നിർബന്ധമാക്കാനാണ് കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഈ തീരുമാനം മാറ്റുകയായിരുന്നു. കാലാവധി ദീർഘിപ്പിച്ച വിവരം നിധിൻ ഗഡ്കരി തന്നെയാണ് അറിയിച്ചത്.
ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കുന്നതിനും, ഡിജിറ്റൽ വത്കരണത്തിന്റെയും ഭാഗമായാണ് വാഹനങ്ങളിൽ ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്ന രീതിയാണ് ഫാസ്ടാഗ്. 2016 മുതലാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് നടപ്പാക്കിതുടങ്ങിയത്. ഇതിന്റെ ഭാഗമായി 2017 ഡിസംബർ ഒന്നു മുതൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന നാല് ചക്രങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയുരുന്നു. ഇതിന് പുറമേ വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കുന്നതിനും ഫാസ്ടാഗ് നിർബന്ധമാണ്.
Post Your Comments