News

ഫാസ്ടാഗിന് വിട, ഇനി ജിപിഎസ്: ടോള്‍ പിരിവില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി കേന്ദ്രം

ഡൽഹി: രാജ്യത്ത് നിലവിലുള്ള ടോള്‍ പിരിവ് രീതിയിൽ മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്ന പുതിയ സംവിധാനത്തിലൂടെ ടോള്‍ പിരിക്കുന്നതിനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഫാസ്ടാഗ് സംവിധാനം ഉടന്‍ അവസാനിപ്പിക്കും. പുതിയ രീതി പ്രകാരം ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന ദൂരത്തിന് അനുപാതമായി മാത്രം തുക ഈടാക്കും.

യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ രീതിയിൽ, സഞ്ചരിക്കുന്ന ദൂരത്തിന് അനുപാതമായ ടോള്‍ തുക വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കുന്ന രീതിയിലാണ് പരിഷ്‌കരണം ഏര്‍പ്പെടുത്തുക. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്ത് ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും നീക്കമുണ്ട്. ഇതിനായി, രാജ്യത്തൊട്ടാകെ 1.37 ലക്ഷത്തിലേറെ വാഹനങ്ങളില്‍ പുതിയ സംവിധാനത്തിന്റെ പരീക്ഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button