ന്യൂഡൽഹി: സംഘടനാ തലത്തിൽ മാറ്റങ്ങൾ വരുത്തി ബിജെപി. നിലവിൽ ജോയിന്റ് ജനറൽ സെക്രട്ടറി വി. സതീഷിനെ പുതുതായി സൃഷ്ടിച്ച ഓർഗനൈസറായും അതേ പദവി വഹിച്ചിരുന്ന സൗദാൻ സിങ്ങിനെ വൈസ് പ്രസിഡന്റായും നിയമിച്ചതാണ് പ്രധാനമാറ്റം. ജോയിന്റ് ഓർഗനൈസേഷണൽ സെക്രട്ടറി ശിവ് പ്രകാശ് അതേ പദവിയിൽതന്നെ തുടരും. എന്നാൽ അദ്ദേഹത്തിന്റെ ചുമതല കളിൽ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
സൗദാൻ സിങ് ഇനി ചണ്ഡീഗഢ് കേന്ദ്രമാക്കി ഹരിയാണ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവയുടെ ചുമതല വഹിക്കും. മുമ്പ് റായ്പൂർ കേന്ദ്രീകരിച്ച് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ എകോപിക്കുക എന്നതായിരുന്നു സിംഗിന് നൽകിയിരുന്ന ചുമതല. ആർഎസ്എസ്സിന്റെല മുഴുവൻ സമയ പ്രചാരകരാണ് വി സതീഷ്, ശിവ് പ്രകാശ്, സൗദാൻ സിങ് എന്നിവർ.
രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്രാ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്ന സതീഷിന് പാർട്ടിയുടെ പാർലമെന്ററി ഓഫീസ്, എസ്.സി/എസ്.ടി മോർച്ച, പ്രത്യേക ജനസമ്പർക്ക പരിപാടികൾ എന്നിവയുടെ ഏകോപന ചുമതലയാണ് നൽകിയിരിക്കുന്നത്.
Post Your Comments