ആന്ധ്രാപ്രദേശ് : യു.കെയിൽ നിന്നെത്തി ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക് പോയ 50കാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചുവെന്ന് കണ്ടെത്തൽ. ഡിസംബർ 21നാണ് ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഡിസംബർ 24ന് ആന്ധ്രയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. ഇതിനിടെ നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു.
Read Also : 1195 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന എയിംസിന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും
ഇവരെ ഫോണിലൂടെ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതർ ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. പിന്നീട് സ്ത്രീയേയും മകനേയും വിശാഖപട്ടണത്തേക്കുള്ള ട്രെയിനിൽ കണ്ടെത്തുകയായിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കി.
Post Your Comments