Latest NewsSaudi ArabiaNews

സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വെള്ളിയാഴ്‍ച വരെ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിർദ്ദേശം നൽകി.

തലസ്ഥാന നഗരമായ റിയാദ്, കിഴക്കന്‍ മേഖലകള്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ജൗഫ്‌, തബൂക്ക്, ഹൈല്‍, ഖസീം എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നലിനും മഴയ്‍ക്കും കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യാനും ഇതേ തുടര്‍ന്ന് കനത്ത മഴവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവുമുണ്ടാകാനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി.

മക്ക, മദീന, അല്‍ ബാഹ എന്നിവിടങ്ങളിലും ഇടിമിന്നലും സാമാന്യം ശക്തമായ മഴയും, കാറ്റുമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കിട്ടിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരമാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിക്കുകയുണ്ടായി. ഈ ദിവസങ്ങളില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button