ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളില്‍ പടരുന്നുവെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ കേരളത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ടിവരുന്ന നിയന്ത്രണങ്ങളെക്കുറിച്ചും ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചിരുന്നു. പുതിയ വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെത്തുടര്‍ന്ന് സിനിമാ തീയേറ്ററുകള്‍ തുറക്കുന്നത് ഇനിയും വൈകുമെന്നും മന്ത്രി അറിയിച്ചിരുന്നു.
Read Also : വിമാനത്താവളത്തിൽ വൻ സ്‌ഫോടനം ; നിരവധി മരണം
എന്നാല്‍ മന്ത്രിയുടെ അറിയിപ്പ് വന്നതുമുതല്‍ നടന്‍ വിജയിയുടെ ആരാധകര്‍ നിരാശയിലാണ്. കോവിഡ് മൂലം റിലീസ് നീണ്ട വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ റിലീസ് തീയ്യതി നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജനുവരി 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. തമിഴ്നാട് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലെയും തീയേറ്ററുകള്‍ നേരത്തെ തുറന്നിരുന്നു. മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തോടെ പ്രിയതാരത്തിന്റെ പുതിയ ചിത്രം തീയേറ്ററുകളില്‍ കാണാനാവില്ലെന്നതാണ് വിജയ് ആരാധകരെ നിരാശരാക്കുന്നത്.
തീയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം ഉണ്ടാവുന്നപക്ഷം താങ്കളുടെ പാര്‍ട്ടി ഇനി തോല്‍ക്കില്ലെന്നും വിജയ് ആരാധകര്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നുമാണ് ചില ആരാധകരുടെ ‘വാഗ്ദാനം’. കോവിഡ് സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ പോയി ചിത്രം കാണാനാവാത്ത സ്ഥിതിയാണെന്നും അതിനാല്‍ തീയേറ്റര്‍ തുറന്നുതരണമെന്നുമാണ് മറ്റൊരു ആരാധകന്റെ വാക്കുകള്‍. ബാറുകള്‍ അടക്കം തുറന്ന സാഹചര്യത്തില്‍ തീയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം എന്തിനെന്ന് ചോദിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പാക്കാനാവില്ലേ എന്നും ചിലര്‍ ചോദിക്കുന്നു.
Post Your Comments