MollywoodLatest NewsKeralaCinemaNewsEntertainment

മരയ്ക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററിന് മുന്നില്‍ കരിങ്കൊടി കെട്ടാനൊരുങ്ങി ഫിയോക്

100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്

കൊച്ചി: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററിന് മുന്നില്‍ കരിങ്കൊടി കെട്ടാനൊരുങ്ങി ഫിയോക്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററുകളില്‍ കരിങ്കൊടി കെട്ടാന്‍ തീരുമാനിച്ചത്. തിയേറ്റര്‍ ഉടമകളുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

Read Also : എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: അധ്യാപകനെ മാറ്റിയാല്‍ പോര, പുറത്താക്കണമെന്ന് ദീപ മോഹനന്‍

ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകള്‍ തുറന്നെങ്കിലും വേണ്ടത്ര ജനപങ്കാളിത്തമില്ല. മിക്ക തിയേറ്ററുകളിലും ഷോകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. മരയ്ക്കാര്‍ പോലൊരു ചിത്രം റിലീസിനെത്തിയാല്‍ പ്രേക്ഷകര്‍ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്ററുടമകള്‍. 100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button