കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വച്ച് വനിത കണ്ടക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫ് (28) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെ കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസിലെ വനിത കണ്ടക്ടറോടാണ് പ്രതി അതിക്രമം നടത്തിയിരിക്കുന്നത്. സ്വകാര്യ ബസിലെ കണ്ടക്ടറായ ഷൈജു കണ്ണൂരിൽ നിന്നാണ് കെ.എസ്.ആർ.ടി.സി ബസിൽ കയറുകയുണ്ടായത്. സംഭവം നടന്നയുടൻ ബസിലുണ്ടായിരുന്ന യാത്രക്കാർ ഷൈജുവിനെ തടഞ്ഞ് വയ്ക്കുകയായിരുന്നു ഉണ്ടായത്. തുടർന്ന് കണ്ടക്ടറും കെ.എസ്.ആർ.ടി.സി അധികാരികളും നടക്കാവ് പൊലീസിൽ അറിയിക്കുകയും മാവൂർറോഡ് ബസ് ടെർമിനലിൽ വച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പീഡനശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.
Post Your Comments