ബുവാനസ്ഐറിസ് : ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയിരിക്കുന്നു . 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നത് നിയമ വിധേയമാക്കുന്ന ബില്ലാണ് അര്‍ജന്റീന കോണ്‍ഗ്രസ് പാസാക്കിയിരിക്കുന്നത് ഇപ്പോൾ.
മാരത്തോണ്‍ ചര്‍ച്ചകള്‍ക്കു ശേഷം നടത്തിയ വോട്ടെടുപ്പില്‍ 38 പേര് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 29 സെനറ്റര്‍മാര്‍ എതിര്‍ക്കുകയുണ്ടായി. ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നേരത്തെ ബലാത്സംഗം മൂലമുള്ള ഗര്‍ഭധാരണവും അമ്മയുടെ ജീവന് ഭീഷണയുണ്ടെങ്കിലും മാത്രമേ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നത്. ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന ബില്‍ 2018 ല്‍ സെനറ്റ് തള്ളിയിരുന്നു.
ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയർന്നതും. സുരക്ഷിതവും സൗജന്യവുമായി ഗര്‍ഭഛിദ്രം അനുവദിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം ഉയർന്നത് . അര്‍ജന്റീനയില്‍ ഓരോ വര്‍ഷവും നിയമവിരുദ്ധമായി 350000 ല്‍ അധികം ഗര്‍ഭഛിദ്രം നടക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാകുന്നത്.
Post Your Comments