Latest NewsNewsIndiaCrime

നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം, 15 ദിവസമായി യുവതി വീട്ടിലില്ല: നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ്

സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു

അഹമ്മദാബാദ്: മൂന്ന് സ്ത്രീകളുടെ സഹായത്തോടെ നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തി യുവതി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വെറൽ. സംഭവത്തിൽ നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഗുജറാത്തിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വിരൽ ആയതിനു പിന്നാലെ ചീഫ് ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് ഓഫിസറും (സിഡിഎച്ച്‌ഒ) ലുന്‍വാഡ ജനറല്‍ ആശുപത്രിയിലെ ഇന്‍ചാര്‍ജ് സൂപ്രണ്ടും സംഭവത്തിൽ പരാതി നൽകി. സാന്ദ്രാംപുര്‍ പൊലീസ് സ്റ്റേഷന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. വീഡിയോ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനുപയോഗിച്ച ടാബ്ലെറ്റിന്റെ രണ്ട് സ്ട്രിപ്പുകള്‍ കണ്ടെത്തി. യുവതി എട്ടുവര്‍ഷമായി അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടുടമസ്ഥന്റെയും അയാളുടെ മകന്റെയും യുവതി ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡോക്ടറുടെയും മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു

read also: ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ: ദുരൂഹതയെന്ന് ജീവനക്കാർ

ഗര്‍ഭഛിദ്രം നടത്തുന്നതിന് മറ്റു മൂന്ന് പേര്‍ യുവതിയെ സഹായിച്ചെന്ന് വിഡിയോയില്‍നിന്ന് വ്യക്തമാണ്. മെഡിക്കല്‍ പ്രാക്ടീഷണര്‍ ആക്ടിന്റെ സെക്ഷന്‍ 25, എംടിപി ആക്‌ട് 1971 ലെ സെക്ഷന്‍ 4-5 എന്നിവ പ്രകാരം ഇത് കുറ്റകരമാണ്. . ഗര്‍ഭഛിദ്രം നടത്തിയ യുവതിക്കെതിരെയും അവരെ സഹായിച്ചവര്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button