മസാജ് ഇഷ്ടമല്ലാത്തവര്‍ ആരുമില്ല. മസാജിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. പല തരത്തിലുള്ള മസാജ് രീതികളുമുണ്ട്. എന്നാല്‍ കുറച്ച് അധികം ധൈര്യമുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒരു മസാജുണ്ട്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലാണ് സംഭവം. സ്‌നേക്ക് മസാജ് എന്നാണ് ഇതിനെ പറയുന്നത്. പാമ്പെന്ന് കേട്ടാല്‍ ഓടി രക്ഷപ്പെടാന്‍ തോന്നുന്നവര്‍ക്ക് പറ്റിയതല്ല ഈ മസാജ്.
ഈജിപ്തിലെ കെയ്റോ സ്പായിലാണ് സ്നേക്ക് മസാജ് ഒരുക്കിയിരിക്കുന്നത്. വിഷമില്ലാത്ത ഇനം പാമ്പുകളെയാണ് മസാജിനായി ഒരുക്കിയിരിക്കുന്നത്. ചിലര്‍ക്ക് ഭയം തോന്നുമെങ്കിലും പേശി വലിവും സന്ധി വേദനയും കുറയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്താനും പാമ്പ് മസാജ് സഹായിക്കുന്നുവെന്ന് സ്പാ ഉടമയായ സഫ്വത് സെഡ്കി പറയുന്നു. ആദ്യം മസാജിനായി വരുന്ന വ്യക്തിയുടെ പുറത്ത് എണ്ണ തേയ്ക്കും. പിന്നീട് ചെറിയ മലമ്പാമ്പ് അടക്കമുള്ള പാമ്പുകളെ അവരുടെ ശരീരത്തില്‍ അങ്ങിങ്ങായി ഇട്ട് കൊടുക്കും. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള പാമ്പ് മസാജില്‍ 28 വ്യത്യസ്ത തരം വിഷമില്ലാത്ത പാമ്പുകളെയാണ് ഉപയോഗിക്കുന്നത്.
പാമ്പ് മസാജ് ചെയ്ത അനുഭവത്തെ കുറിച്ച് ഡയാ സെയ്ന്‍ എന്ന യുവാവ് റോയിട്ടേഴ്‌സിനോട് വിവരിച്ചു. ” പാമ്പുകളെ പുറകില്‍ വെച്ചപ്പോള്‍ എനിക്ക് ആശ്വാസവും പുനരുജ്ജീവനവും അനുഭവപ്പെട്ടു. ഞാന്‍ ആദ്യം അസ്വസ്ഥനായിരുന്നു. എന്റെ ശരീരത്തില്‍ പാമ്പുകള്‍ കൊത്തുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എന്നാല്‍ പാമ്പ് എന്റെ പുറകിലെത്തിയപ്പോള്‍ ഭയവും ഉത്കണ്ഠയും പിരിമുറുക്കവും മാറി. എനിക്ക് ആശ്വാസം തോന്നി” – ഡയാ സെയ്ന്‍ പറയുന്നു.
Post Your Comments