COVID 19Latest NewsNewsIndiaInternational

അതിതീവ്ര വൈറസ് വ്യാപനം; യു കെ വിമാന സർവീസ് വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: പരിവർത്തനം വന്ന കൊറോണ വൈറസ് രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടണിലേക്കും തിരിച്ചുമുള‌ള വിമാന സർവീസുകളുടെ വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിക്കുകയുണ്ടായി. ഡിസംബർ 22 മുതൽ 31 വരെയായിരുന്ന താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇതോടെ അടുത്തവർഷം ജനുവരി 7 വരെയായെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button