രാഹുലിനു സ്ഥിരതയില്ലെന്ന ശരത് പവാറിന്റെ പ്രസ്താവനയുടെ സാഹചര്യത്തില്‍ എന്‍.സി.പി കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യസര്‍ക്കാരിലും ഇതിന്റെ ഭാഗമായ വാക്‌പോര് പരസ്യമായി. മമത, അരവിന്ദ് കെജരിവാള്‍, ചന്ദ്രശേഖര്‍ റാവു ഉള്‍പ്പടെയുള്ള നേതാക്കളുമായും അവരുടെ പാര്‍ട്ടിയുമായും സഹകരിയ്ക്കാനുള്ള തിരുമാനത്തെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് അവകാശമില്ലെന്ന് എന്‍.സി.പി പ്രതികരിച്ചു.
രാഹുലിന് സ്ഥിരതയില്ലെന്ന് ശരത് പവാര്‍ നടത്തിയ പ്രസ്താവനയ്ക്ക് ശേഷം ആണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത മൂര്‍ച്ചിച്ചത്. ഡല്‍ഹിയില്‍ എത്തി എന്നറിയിച്ചിട്ടും സുഖം ഇല്ല എന്ന അറിയിച്ച് ശരത് പവാറുമായുള്ള കൂടിക്കഴ്ചയില്‍ നിന്ന് സോണിയാ ഗാന്ധി ഒഴിവായി. രാഹുലിന് സ്ഥിരതയില്ലെന്ന പവാറിന്റെ പ്രസ്താവന പിന്‍വലിയ്ക്കാന്‍ തയ്യാറാകാതിരുന്ന എന്‍.സി.പി അത് ഒരു ഉപദേശമായി കണ്ടാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചതും കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചു.
ഇതിന് തുടര്‍ച്ചയായാണ് യു.പി.എ ഘടക കക്ഷികളുടെ യോഗം വിളിയ്ക്കാനും മമതയും അരവിന്ദ് കെജരിവാളും ചന്ദ്രശേഖര്‍ റാവുവും അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പ്രതിപക്ഷനിര ശക്തമാക്കാനും ഉള്ള പവാറിന്റെ ശ്രമം. അതേസമയം പവാറിന് പിന്തുണ നൽകിയ ശിവസേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ശിവസേന ധൈര്യം കാണിക്കരുതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട് പറഞ്ഞു.
read also: ചികിത്സ കിട്ടിയില്ല, വനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു
ശിവസേനയ്‌ക്കെതിരെ ആദ്യം കരുതലോടെ പ്രതികരിച്ച മുതിര്‍ന്ന നേതാക്കളും ഇപ്പോള്‍ സ്വരം കടുപ്പിച്ചിരിക്കുകയാണ്. സോണിയാഗാന്ധിക്ക് പകരം ശരദ് പവാറിനെ യു.പി.എ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ നയിക്കാനാകില്ലെന്നും മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മുംബയില്‍ പാര്‍ട്ടി സ്ഥാപക ദിനത്തില്‍ നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശിവസേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.
Post Your Comments