NattuvarthaLatest NewsKeralaNews

നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് ബിജെപിയെ; തിരുവില്വാമല പഞ്ചായത്ത് ഭരണം നേടി ബിജെപി

തിരുവില്വാമല പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് ബിജെപി. നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. ആറു സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബിജെപി.

പ്രസിഡന്റ് സ്ഥാനാർത്ഥികളായി ബിജെപിയിൽ നിന്ന് സ്മിത സുകുമാരനും യുഡിഎഫിൽ നിന്ന് പത്മജയും എൽഡിഎഫിൽ നിന്ന് വിനിയും മത്സരിച്ചു. യു ഡി എഫിനും ബിജെപിക്കും ആറു വീതം വോട്ടുകൾ ആണ് ആദ്യ ഘട്ടത്തിൽ ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഇടത്പക്ഷത്തിന്റെ വോട്ടുകൾ അസാധു ആയി.

ഇതോടെ, സമാസമായിരുന്നു അവസ്ഥ. യു ഡി ഫും ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ നറുക്കെടുപ്പ് നടത്തി വിജയം പ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡന്റ് ആയതിൽ സന്തോഷം ഉണ്ടെന്നും ജനക്ഷേമവികസനമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും പ്രസിഡന്റ് സ്മിത സുകുമാരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button