പാലക്കാട് : ലോക രാജ്യങ്ങള്‍ ഇപ്പോൾ ഇന്ത്യൻ മാതൃകയാണ് പിന്തുടരുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവത്. സാമൂഹിക, സാമ്പത്തിക , രാഷ്ട്രീയ കാര്യങ്ങളിൽ മാത്രമല്ല കോവിഡ് പ്രതിസന്ധിയിലും അത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശത്തിന് കേരളത്തിലെത്തിയ അദ്ദേഹം കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കോഴിക്കോടും തിരുവന്തപുരത്തുമാണ് അദ്ദേഹം പ്രധാന പരിപാടികളില്‍ പങ്കെടുക്കുന്നത്. നാളെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടികാഴ്ച നടത്തും. 31ന് തിരുവനന്തപുരത്ത് ആര്‍എസ് എസിന്‍റെ സംസ്ഥാന നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ഇ.ശ്രീധരന്‍, കൊളത്തൂര്‍ ആശ്രമം മഠാധിപതി സ്വാമി ചിദാനന്തപുരി എന്നിവരുമായും ആര്‍എസ്എസ് മേധാവി കൂടിക്കാഴ്ച നടത്തും. 31 ന് വൈകീട്ട് അദ്ദേഹം മുംബൈയിലേക്ക് തിരിച്ച് പോകും.
Post Your Comments