
കൂത്തുപറമ്പ്: നിർമലഗിരിക്കടുത്ത മൂന്നാംപീടികയിൽ ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴുപേർക്ക് പരിക്കേറ്റിരിക്കുന്നു. കഴിഞ്ഞദിവസം രാത്രി 11.30 ടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായി സംഘാംഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു ഉണ്ടായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടേരി സ്വദേശികളായ നവാസ് മൻസിലിൽ പി.കെ. അർഷാദ്, ശ്രീനിലയത്തിൽ എം.വി. ശ്രീരാജ് എന്നിവരെ കൂത്തുപറമ്പ് എസ്.ഐ പി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ആക്രമികൾ ഉപയോഗിച്ച ആയുധങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. സുനിൽകുമാർ, ശർമിഷ്, അഫ്സർ, സജിത്ത്, സജിൽ എന്നിവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ മൂന്നുപേർക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. പരിക്കേറ്റവരിൽ ഒരാളുടെ മുൻവശത്തെ മുഴുവൻ പല്ലുകളും കൊഴിഞ്ഞ നിലയിലാണുള്ളത്. മറ്റുള്ളവരുടെ എല്ല് പൊട്ടിയതോടൊപ്പം സംഘാംഗങ്ങളിൽ ഒരാളുടെ മൂക്കിൻറെ പാലം തകർന്നിട്ടുമുണ്ട്.
Post Your Comments