മലപ്പുറം: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ക്ഷണിക്കപ്പെട്ട മത-സാമുദായിക നേതാക്കള്‍ക്കും വ്യവസായ-വാണിജ്യ പ്രമുഖര്‍ക്കുമൊപ്പം ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് എം.എസ്.എം ഓഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രിയെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Read Also: ‘നിങ്ങളാ അവരെ കൊന്നത്’..; മാതാപിതാക്കളുടെ കൊലപാതകത്തിന് പിന്നിൽ പോലീസ് എന്ന് മക്കള്‍
എന്നാൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ഹജ്ജ്കമ്മറ്റി അംഗം കെ.എം മുഹമ്മദ് കാസിംകോയ, കെ.എന്‍.എം മര്‍ക്കസുദ്ദഅ് വ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. അഹമ്മദ്കുട്ടി, കെ.എന്‍.എം ജില്ല പ്രസിഡന്റ് ഡോ. പി.പി മുഹമ്മദ്, ജംഇയ്യത്ത് ഉലമായെ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ഹദ്ദാദ് തങ്ങള്‍, ഡോ. മാധവന്‍കുട്ടി വാര്യര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല), പൂങ്കുടില്‍ മന ദേവന് നമ്ബൂതിരി (മനോരോഗ വിദഗ്ധന്‍), ഫാ. തോമസ്, ഫാ. മാത്യു (ഓര്‍ത്തഡോക്സ് സഭ), ബി.എം.എച്ച് ആശുപത്രി ചെയര്മാന് ഉമ്മര്‍ ബാവ, കിളിയമണ്ണില്‍ നാസര്‍, കെ.ആര്. ബാലന്, പാറക്കോട്ടില്‍ ഉണ്ണി, ആഷിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. എന്നാൽ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. നജീബ് മൗലവിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.
Post Your Comments