ലക്നൗ : രാജ്യത്ത് യുപി വികസന കുതിപ്പിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഈസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കൊറിഡോറിന്റെ (ഇഡിഎഫ്സി) ന്യൂ ഭൂപ്പൂര്‍-ന്യൂ ഖുര്‍ജ സെക്ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . ഉത്തര്‍പ്രദേശിലെ 351 കിലോമീറ്റര്‍ ചരക്ക് ഇടനാഴിക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഇഡിഎഫ്സിയുടെ പ്രയാഗ്രാജിലുള്ള ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററും(ഒസിസി) അദ്ദേഹം ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.
Read Also : “എംഎല്‍എമാർ പോയാലും, ബംഗാൾ ജനങ്ങൾ എന്റെയൊപ്പം”; മമതാ ബാനർജി
1875 കിലോമീറ്റര്‍ നീളമുള്ള ചരക്ക് ഇടനാഴി പഞ്ചാബിലെ ലുധിയാനയേയും പശ്ചിമ ബംഗാളിലെ ധാങ്കുനിയെയും ബന്ധിപ്പിക്കും. ചരക്ക് ട്രെയിനുകളുടെ ഗതാഗതം സുഗമമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ ചരക്ക് ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
Post Your Comments