കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നു. കേസിൽ ഇർഷാദ്, ഹസൻ, ആഷിർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . കേസ് ക്രൈംബ്രാഞ്ചിന് വിട്ട സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനോ വിശദമായി ചോദ്യം ചെയ്യുന്നതിനോ പൊലീസ് തയാറായിരുന്നില്ല. ഹാജരാക്കിയ മൂന്നു പേരും ഇപ്പോൾ കാഞ്ഞങ്ങാട് ജില്ല ജയിലിൽ റിമാന്റിലാണ് കഴിയുന്നത്.
Post Your Comments