
പാലക്കാട്: അന്യമതസ്ഥയായ യുവതിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കൾ മർദ്ദിക്കുകയുണ്ടായി. പാലക്കാട് പത്തിരിപ്പാലയിലാണ് ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ കല്ലിങ്കൽ വീട്ടിൽ അക്ഷയ്ക്ക് (23) ആണ് കഴിഞ്ഞ ദിവസം രാത്രി 8.30നു മങ്കര താവളത്തു വച്ചു മർദ്ദനമേറ്റിരിക്കുന്നത്. രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ആക്രമിക്കുകയും പരുക്കേറ്റ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു ഉണ്ടായത്.
യുവാവിന്റെ പരാതിയെ തുടർന്ന് യുവതിയുടെ ബന്ധുക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു മാസം മുൻപു നടന്ന വിവാഹത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു മങ്കര പൊലീസ് പറഞ്ഞു
Post Your Comments