News

30 കിലോ കഞ്ചാവും നാലര ലിറ്റര്‍ വാറ്റുചാരായവും , യുവതി പിടിയില്‍

ആലപ്പുഴ: 30 കിലോ കഞ്ചാവും നാലര ലിറ്റര്‍ വാറ്റുചാരായവും , യുവതി പിടിയില്‍. മാവേലിക്കര ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടില്‍ നിന്നാണ് കഞ്ചാവും വാറ്റുചാരായവും 40 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. 1800 പാക്കറ്റ് പുകയില ഉത്പന്നങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം ചേരാവള്ളി സ്വദേശി നിമ്മി (32) യാണ് പൊലീസിന്റെ പിടിയിലായത്.

Read Also : നെയ്യാറ്റിൻകര സംഭവം : രാജന്റെ ഇളയ മകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് വീട്ടില്‍ വന്‍തോതില്‍ ലഹരി മരുന്ന് സംഭരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര സ്വദേശി ലിജു ഉമ്മനാണ് നിമ്മിയുടെ പേരില്‍ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button