തിരുവനന്തപുരം: നെയ്യാറ്റിന്‍കര സംഭവത്തിലെ പരാതിക്കാരിയായ വസന്തയ്ക്ക് അവിടുത്തെ കോണ്‍ഗ്രസ് നേതൃത്വമായി അടുത്ത ബന്ധവും പ്രാദേശികമായി സ്വാധീനവുമുള്ളവരുമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സ്റ്റേ നിലനില്‍ക്കെത്തന്നെ തികച്ചും ചട്ടവിരുദ്ധമായാണ് രാജന്റെ കുടുംബത്തെ താമസസ്ഥലത്തു നിന്നും ഒഴിപ്പിക്കുന്നതിനായി ആമീനും സംരക്ഷണത്തിനായി പോലീസും എത്തിയത്. സംഭവസ്ഥലത്തു പോലീസ് എത്തിയത് അമീന്റെ ആവശ്യപ്രകാരമാണോ മറ്റെന്തെങ്കിലും സ്വാധീനം കൊണ്ടാണോ എന്ന് വ്യക്തമായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Read Also : നെയ്യാറ്റിന്‍കരയിലെ പൊലീസുകാരേ നിങ്ങള്‍ അറിയണം, കാഞ്ഞിരപ്പള്ളിയിലെ ഈ എസ്‌ഐ ചെയ്ത കാര്യം
ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
നെയ്യാറ്റിന്‍കരയില്‍ രാജന്‍, അമ്പിളി ദമ്പതികളുടെ വീട് സന്ദര്‍ശിച്ചു. ഇവരുടെ മരണത്തിനിടയാക്കിയ സംഭവത്തെ സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. ഈ സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ അനുവര്‍ത്തിച്ചത് തികച്ചും തെറ്റായ നടപടികളാണ് എന്നതില്‍ സംശയമില്ല.
വസന്ത എന്ന അയല്‍വാസിയുമായി സ്ഥലത്തെ സംബന്ധിച്ചുണ്ടായ സിവില്‍ കേസില്‍ ഒഴിപ്പിക്കല്‍ വിധി വന്നിരുന്നു എങ്കിലും ജനുവരി 4 വരെ എക്‌സിക്യൂഷന്‍ നടപടികള്‍ മാറ്റി വച്ച് കൊണ്ടുള്ള ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇവര്‍ക്ക് അവിടുത്തെ കോണ്‍ഗ്രസ് നേതൃത്വമായി അടുത്ത ബന്ധവും പ്രാദേശികമായി സ്വാധീനവുമുള്ളവരാണത്രെ. സ്റ്റേ നിലനില്‍ക്കെത്തന്നെ തികച്ചും ചട്ടവിരുദ്ധമായാണ് രാജന്റെ കുടുംബത്തെ താമസസ്ഥലത്തു നിന്നും ഒഴിപ്പിക്കുന്നതിനായി ആമീനും സംരക്ഷണത്തിനായി പോലീസും എത്തിയത്.
രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുല്‍ രാജനെയും രഞ്ജിത്ത് രാജനെയും സംരക്ഷിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കുട്ടികളുടെ എല്ലാ ചുമതലയും നെയ്യാറ്റിന്‍കര എം എല്‍ എ സഖാവ് എ അന്‍സലന്‍ ഏറ്റെടുത്തിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Post Your Comments