തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥയാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വീഴ്ച്ച അന്വേഷിക്കാൻ ഉത്തരവിട്ട് പോലീസ് മേധാവി ലോകനാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്.പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
Also related: പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 22 കാരന്‍ അറസ്റ്റില്‍
ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും രാജൻ്റെ മരണ മൊഴി രേഖപ്പെടുത്തിയിരുന്നു. രാജൻ-അമ്പിളി പൊള്ളലേറ്റ ശേഷം ജപ്തി നടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇത് നേരത്തെ അറിഞ്ഞിട്ടും ഒഴിപ്പിക്കാനായി എത്തിയ പോലീസിന്‍റെ ഇടപെടലാണ് എന്നാണ് മരിച്ച ദമ്പതികളുടെ മക്കളായ രഞ്ജിത്തിന്റെയും രാഹുലിന്റെയും ആരോപണം.
Also related: ബാലാവകാശ കമ്മീഷന് എവിടെ? ബിനീഷ് കോടിയേരിയുടെ വീട്ടില്‍ മാത്രമേ പോകൂ..
പോലീസ് രാജൻ്റെ കയ്യിലുള്ള ലൈറ്റർ തട്ടിതെറിപ്പാക്കാൻ ശ്രമിച്ചതിനാലാണ് മരണമുണ്ടായതെന്നും മാതാപിതാക്കളുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്നും മക്കൾ പറയുന്നു. അതിഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ചയായിരുന്നു രാജനും അമ്പിളിയും മരണത്തിന് കീഴടങ്ങിയത്.
Post Your Comments