ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ആറായിരം കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി ഒൻപതാമത്തെ ആഴ്ചയാണ് തുക അനുവദിക്കുന്നത്.
ആറായിരം കോടി രൂപയിൽ 5516.60 കോടി രൂപ 23 സംസ്ഥാനങ്ങൾക്കും 483.40 കോടി രൂപ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് കേന്ദ്രം തുക അനുവദിച്ചിരിക്കുന്നത്.
അതേസമയം അരുണാചൽ പ്രദേശ്, നാഗാലാന്റ്, മണിപ്പൂർ സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് പണം അനുവദിച്ചിട്ടില്ല.
Post Your Comments