നവി മുംബൈ : സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് മൂന്ന് ഇറാഖികളെ തട്ടിക്കൊണ്ടു പോയി 90,000 രൂപ യുവാവ് തട്ടിയെടുത്തു. ഡിസംബര്‍ 26നാണ് സംഭവം നടന്നത്. സംഭവത്തില്‍ ഖലാപൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയോടൊപ്പം മറ്റു നാല് പേരും ഉണ്ടായിരുന്നു.
ഖലാപൂര്‍ ടോള്‍ പ്ലാസയിലെ സ്റ്റാഫാണ് ഇറാഖികളെ തട്ടികൊണ്ടു പോയ വിവരം പോലീസിനെ അറിയിച്ചത്. തങ്ങളെ കാറില്‍ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത് ടോള്‍ പ്ലാസയുടെ അടുത്ത് ഉപേക്ഷിച്ചെന്ന് ഇറാഖികള്‍ ടോള്‍ പ്ലാസയിലെ സ്റ്റാഫിനോട് പറയുകയായിരുന്നു. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ സഹായത്തോടെ ഡിസംബര്‍ 27ന് പോലീസ് പ്രതിയെയും കൂട്ടരേയും അറസ്റ്റ് ചെയ്തു.
” പ്രതി ഇറാഖികളെ കൊണ്ട് മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്തു. വീട്ടില്‍ വിളിച്ചു പണം ആവശ്യപ്പെടാന്‍ അവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവരുടെ പണം തട്ടിപ്പറിച്ച് ശേഷം മുംബൈ-പൂനെ എക്‌സ്പ്രസ്സ് വേയുടെ അടുത്തുള്ള ടോള്‍ പ്ലാസയില്‍ ഇറക്കി വിട്ടു” – സീനിയര്‍ ഇന്‍സ്പെക്ടര്‍ അനില്‍ വിഭുതെ പറഞ്ഞു.
Post Your Comments