Latest NewsUAENews

യുഎഇയില്‍ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഷാര്‍ജ: യുഎഇയില്‍ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ആദ്യത്തെ അപകടത്തില്‍ 18കാരനായ ഒമാനിയാണ് മരിച്ചിരിക്കുന്നത്. ഇയാള്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച മൂന്നു യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഷാര്‍ജയിലെ എയര്‍പോര്‍ട്ട് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ഒമാന്‍ സ്വദേശി ഓടിച്ച കാര്‍ പാകിസ്ഥാനി ഓടിച്ച പിക്ക് അപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു ഉണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button