KeralaLatest NewsNews

റിലയന്‍സ് ഫ്രഷ് പൊതുമേഖലാ സ്ഥാപനമാക്കി പിണറായി സര്‍ക്കാര്‍, ഭരണ നേട്ടങ്ങളിൽ കൃത്രിമം

പദ്ധതിയുടെ വെബ്സൈറ്റിൽ നൽകിയ ലിസ്റ്റിൽ റിലയന്‍സ് ഫ്രഷ് മുതൽ കോഴിക്കോട്ടെ ഫാൻസിക്കടയെ വരെ പൊതുമേഖലാ സ്ഥാപനങ്ങളാക്കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിച്ചുള്ളത്

തിരുവനന്തപുരം: 100 ദിവസങ്ങള്‍ 100 പദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയില്‍ നിയമനം നല്‍കിയവരുടെ പട്ടികയിൽ കൃത്രിമം. പദ്ധതിയുടെ വെബ്സൈറ്റിൽ നൽകിയ ലിസ്റ്റിൽ റിലയന്‍സ് ഫ്രഷ് മുതൽ കോഴിക്കോട്ടെ ഫാൻസിക്കടയെ വരെ പൊതുമേഖലാ സ്ഥാപനങ്ങളാക്കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിച്ചുള്ളത്.

Also related: രാജ്യദ്രോഹികൾക്ക് കൂട്ട് സ്വർണ്ണപ്പണയ ഇടപാടുകാർ

വെബ്‌സൈറ്റില്‍ സര്‍ക്കാര്‍/പൊതുമേഖലയില്‍ നിയമനം ലഭിച്ചവരുടെ വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ കൊടുത്തിട്ടുള്ളതിൽ കോഴിക്കോട് ജില്ലയിലെ ന്യൂ മെഹറുബ ഫാന്‍സി, ആര്‍ ജെ ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇത് സർക്കാരിന് പറ്റിയ അബദ്ധമാണോ അതോ ബോധപൂർവ്വം നൽകിയതാണോ എന്ന് വ്യക്തമല്ല.

Also related: ഈ അഭിമാന നേട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ഈ വിഷയത്തെ പരിഹസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. അതിൽ ഏറ്റവും ശ്രദ്ദേയമായത് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത് പണിക്കറിൻ്റെ ഫേസ്ബുക്ക്   പോസ്റ്റാണ്.

ശ്രീജിതിൻ്റെ ഫേസ്ബുക്ക്  പോസ്റ്റിന്റെ പൂര്‍ണരൂപം

Also related:  അധികാര വടംവലിയിൽ സിപിഎം; ആലപ്പുഴയില്‍ തെരുവിലിറങ്ങി പ്രതിഷേധം

കേരള സർക്കാരിന്റെ ‘100 ദിവസങ്ങൾ 100 പദ്ധതികൾ’ എന്ന പരിപാടിയുടെ പെവർ നിങ്ങൾക്കറിയുമോ?
സുതാര്യതയാണ് ഈ സർക്കാരിന്റെ മെയിൻ. പ്രസ്തുത പദ്ധതിയുടെ വെബ്സൈറ്റിൽ സർക്കാർ/പൊതുമേഖലയിൽ നിയമനം ലഭിച്ചവരുടെ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ന്യൂ മെഹറുബ ഫാൻസി, ആർ ജെ ഓട്ടോമൊബൈൽസ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങൾ വരെയുണ്ട് ലിസ്റ്റിൽ. ഈ കടകൾ ഒക്കെ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ ആയ വിവരം ഞാൻ അറിഞ്ഞില്ലുണ്ണീ.
തീർന്നില്ല. കൊല്ലത്ത് കുത്തക മുതലാളിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഫ്രഷ് എന്ന ‘സർക്കാർ/പൊതുമേഖലാ’ സ്ഥാപനത്തിലേക്കും സർക്കാർ നിയമനം നടത്തിയിട്ടുണ്ടത്രേ!
ഇനി പത്തനംതിട്ട ജില്ലയിൽ സൈക്കിൾ ടയറിൽ കാറ്റു നിറയ്ക്കുന്ന “പാപ്പീസ് ടയറിൽ എയർ ഫില്ലിങ് സെന്റർ” എന്ന ഒരു പൊതുമേഖലാ സ്ഥാപനം വന്നിട്ട്, അവിടെ ഒരു ഒഴിവ് വന്നിട്ട്, അതിൽ അപേക്ഷിച്ചിട്ട്, ജോലി കിട്ടിയിട്ടു വേണം എനിക്കും ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവാൻ! സർക്കാർ ഇസ്തം. ❤️
കണ്ടു കുളിരുകോരാൻ https://100days.kerala.gov.in/…/employee_administartive… എന്ന പേജിൽ പോകുക. ‘ജില്ല തിരിച്ചുള്ള നിയമന വിവരങ്ങൾ’ എന്ന ലിങ്കിൽ ക്ലിക്കുക. ആവശ്യമുള്ള ജില്ല തിരഞ്ഞെടുക്കുക. പുളകിതരാകുക. വേഗം വേണം. ഇത്തിരി കഴിഞ്ഞാൽ ഇതൊക്കെ അതിൽ കാണുമെന്ന് ഗ്യാരന്റി ഇല്ലാട്ടോ.

shortlink

Related Articles

Post Your Comments


Back to top button