KeralaLatest NewsNews

അധികാര വടംവലിയിൽ സിപിഎം; ആലപ്പുഴയില്‍ തെരുവിലിറങ്ങി പ്രതിഷേധം

ഏ​രി​യ​ക​മ്മി​റ്റി​യി​ല്‍ ഇ​രു​വ​ര്‍​ക്കും ര​ണ്ട​ര​വ​ര്‍​ഷം വീ​തം​വെ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​ന​ട​ത്തി​യെ​ങ്കി​ലും ധാ​ര​ണ​യായിരുന്നില്ല.

ആലപ്പുഴ: ആലപ്പുഴയില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി. ന​ഗ​ര​സ​ഭ അധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള വിഭാഗീയതയെ തുടര്‍ന്ന്​ സി.പി.എം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇ​ര​വു​കാ​ട്​ വാ​ര്‍​ഡി​ല്‍​നി​ന്നും ര​ണ്ടാം​ത​വ​ണ വി​ജ​യി​ച്ച സൗ​മ്യ​രാ​ജിനെ​(ഇ​ന്ദു​ടീ​ച്ച​ര്‍)യാണ് നഗരസഭാ ചെയര്‍പേഴ്സണായി പാര്‍ട്ടി തെരഞ്ഞെടുത്തത്. എന്നാല്‍, നെ​ഹ്​​റു​ട്രോ​ഫി വാ​ര്‍​ഡി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച പാ​ര്‍​ട്ടി​യി​ലെ സീ​നി​യ​ര്‍ നേ​താ​വ്​ കെ.​കെ. ജ​യ​മ്മ​ക്ക്​ അ​ധ്യ​ക്ഷ​പ​ദ​വി നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന്​ പ്രവര്‍ത്തകര്‍ കൊടികളുമായി തെരുവിലിറങ്ങിയത്. ഏ​രി​യ​ക​മ്മി​റ്റി​യി​ല്‍ ഇ​രു​വ​ര്‍​ക്കും ര​ണ്ട​ര​വ​ര്‍​ഷം വീ​തം​വെ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​ന​ട​ത്തി​യെ​ങ്കി​ലും ധാ​ര​ണ​യായിരുന്നില്ല.

Read Also: പന്തളത്ത് അധ്യക്ഷനാവാന്‍ നിരവധി പേര്‍; ഒടുവില്‍ അന്തിമ തീരുമാനവുമായി ബിജെപി

അതേസമയം ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി. ചിത്തരഞ്ജന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ്​ പരസ്യമായ പ്രതിഷേധപ്രകടനം. ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രസ്​ഥാനത്തെ വഞ്ചിച്ചതായാണ്​ മുദ്രാവാക്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്​ഥാനത്ത്​ പാര്‍ട്ടി വിജയിച്ച ഏകസീറ്റായ ആലപ്പുഴയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്​ പാര്‍ട്ടിയെ മൊത്തത്തില്‍ അങ്കലാപ്പിലാക്കിയിരിക്കുകയാണ്​.

shortlink

Related Articles

Post Your Comments


Back to top button