നെടുമ്പാശ്ശേരി: വിദേശത്തു നിന്നും വിമാനത്താവളം വഴി കേരളത്തിലേക്ക് കടത്തുന്ന സ്വർണ്ണം സ്വർണ്ണപ്പണയ ഇടപാടുകൾ മുഖേനെ വിൽപ്പന നടത്തുന്നതായി റിപ്പോർട്ട്. രാജ്യദ്രോഹത്തിൻ്റെ സ്വഭാവമുള്ള സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്യുന്ന സ്വർണ്ണപ്പണയ ഇടപാടുകൾ നടത്തുന്നവരിലേക്ക് കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചതായാണ് സൂചന.കഴിഞ്ഞ ആറ് മാസത്തിനിടയില്‍ നെടുമ്പാശ്ശേരി വിമാനതാവളത്തിൽ നിന്നും പിടിച്ചെടുത്ത കളളക്കടത്ത് സ്വർണ്ണങ്ങളിൽ പലതും സ്വർണ്ണപ്പണയ ഇടപാടുകാരെ ഉപയോഗിച്ച് അങ്കമാലി-ആലുവ മേഖലയിൽതന്നെ വിറ്റഴിക്കാനാണ് കള്ളക്കടത്തുകാർ ലക്ഷ്യമിട്ടത് എന്ന് അനേഷണത്തിൽ തെളിഞ്ഞു. സ്വർണ്ണപ്പണയ ഇടപാടുകളുള്ള ചില ആഭരണശാലകളും സംശയത്തിൻ്റെ നിഴലിലാണ്.
Also related: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു ; സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയത് ഉദ്യോഗസ്ഥരടക്കമുള്ള 41 പേര്‍
ഇത്തരം ജ്വല്ലറികൾ കേന്ദ്രികരിച്ച് വ്യാപകമായി കള്ളക്കടത്ത് സ്വർണ്ണം മാറ്റിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പണയക്കാർ തിരിച്ചെടുത്തില്ലെന്ന് വ്യാജരേഖയുണ്ടാക്കിയ ശേഷം ആഭരണശാലയിലേക്ക് എടുത്തതായി കാണിക്കും . ഇത്തരത്തിൽ കള്ളക്കടത്ത് സ്വർണ്ണം വൻതോതിൽ സംഭരിക്കാൻ ജ്വല്ലറി ഉടമകൾക്ക് കഴിയുന്നതായും കസ്റ്റംസ് പറയുന്നു. ഇത്തരം ഇടപാടുകൾ നടത്തുന്ന ജ്വല്ലറികൾ പവന് വിപണിയിലുള്ളതിെൻറ 90 ശതമാനം വരെ തുക പണയത്തുകയായി നൽകും.
Also related: സംസ്ഥാനത്ത് ബസ് ചാർജ് കുറയും, നീക്കങ്ങളുമായി സംസ്ഥാന സർക്കാർ
ജ്വല്ലറികൾ നേരിട്ട് സ്വർണം വാങ്ങുമ്പോൾ വിൽപന നടത്തുന്നയാളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണം എന്ന നിബന്ധന ഇവർപാലിക്കാറില്ല. മറ്റ് സ്വർണ്ണപ്പണയ ഇടപാടുകാർ പണയമായി സ്വർണം വാങ്ങുമ്പോൾ ആശുപത്രി ചികിത്സക്ക് പണത്തിന് അത്യാവശ്യത്തിന് പണയംവെക്കുകയാണെന്ന് എഴുതിവാങ്ങുകയാണ് പല ഇടപാടുകാരും ചെയ്യുന്നത്.ആഭരണങ്ങളായിതന്നെ ഇപ്പോൾ ധാരാളമായി സ്വർണം നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വരുന്നുണ്ട്. പിടി വീണാൽ 20 ലക്ഷത്തിന് താഴെ മൂല്യമുള്ള സ്വർണമാണ് കൊണ്ടുവരുന്നതെങ്കിൽ പലപ്പോഴും പിഴ ഈടാക്കി കൊണ്ടുവന്നയാൾക്ക് തന്നെ നൽകുകയാണ് പതിവ്.
Post Your Comments