തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് ആശംസയുമായി പതിനൊന്നു വർഷം മുൻപ് ഇരുപത്തിയൊന്നാം വയസിൽ മേയറായ സുമൻ കോലി. ആര്യ മേയർ ആകുന്നെന്ന പത്രവാർത്ത പങ്കുവച്ചുകൊണ്ട് ‘ചരിത്രം ആവര്‍ത്തിക്കുകയാണ്’ എന്നാണ് സുമന്‍ കോലി ഫേസ്ബുക്കില്‍ കുറിച്ചത്.
രാജസ്ഥാനിലെ ഭരത്പൂര്‍ കോര്‍പ്പറേഷനിൽ നിന്നും 2009 ലാണ് സുമന്‍കോലി മേയറാകുന്നത്. ബിജെപി പ്രതിനിധി ആയിട്ടായിരുന്നു സുമന്‍ കോലി കൗൺസിലറായി വിജയിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും സി.പി.എം പ്രതിനിധിയായി വിജയിച്ച ആര്യ രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥിയാണ്.
ഇന്ന് രാവിലെയാണ് മേയറായി ആര്യ രാജേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തത്. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി.
https://www.facebook.com/2289562397940829/photos/a.2289569861273416/2902199323343797/
Post Your Comments