പതിറ്റാണ്ടിലെ ക്രിക്കറ്റ് അവാര്‍ഡുകള്‍ ഐസിസി പ്രഖ്യാപിച്ചു. പതിറ്റാണ്ടിലെ ക്രിക്കറ്റര്‍ അവാര്‍ഡായ ഗ്യാരിഫീല്‍ഡ് സോബേഴ്സ് പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്ളിക്കാണ്. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റൻ എം എസ് ധോണിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ലഭിച്ചു.
2011ലെ വിവാദമായ സംഭവമാണ് പുരസ്കാരത്തിന് ധോണിയെ അർഹനാക്കിയത്. 2011 ലെ ഇംഗ്ളണ്ട് ടെസ്റ്റിനിടെ റണ്ണൗട്ടായ ഇയാൽ ബെല്ലിനെ തിരിച്ചുവിളിച്ച് ബാറ്റ് ചെയ്യാൻ അനുവദിച്ച ധോണിയുടെ നടപടിയാണ് ആരാധകർ ചൂണ്ടിക്കാണിച്ചത്.
Also Read: ഒമാനില്‍ ഇന്ന് 91 പേര്‍ക്ക് കൂടി കൊവിഡ്
നോട്ടിംഗ്ഹാം ടെസ്റ്റിന്റെ മൂന്നാം ദിവസമായിരുന്നു സംഭവം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഓയിന്‍ മോര്‍ഗന്‍ തട്ടിയിട്ട പന്ത് ബൗണ്ടറി ലൈനിലേക്ക് പാഞ്ഞു. ലൈനിനു തൊട്ടരികിൽ വെച്ച് പന്ത് പ്രവീണ്‍ കുമാർ തട്ടിയിട്ടു. പന്ത് ബൗണ്ടറി കടന്നുവെന്ന് കരുതിയ ബെല്ലും മോർഗനും കൈകൊട്ടി ചിരിച്ച് പവലിനയിലേക്ക് തിരിച്ചു. ഇതിനിടയിൽ പ്രവീണ്‍ കുമാറില്‍ നിന്ന് പന്ത് സ്വീകരിച്ച ധോണി, അഭിനവ് മുകുന്ദിന് കൈമാറി. അദ്ദേഹം ബെയ്ല്‍സ് ഇളക്കി.
ശേഷം ടീം ഇന്ത്യ അപ്പീൽ നൽകി. വീഡിയോയിൽ പന്ത് ബൗണ്ടറി ലൈൻ തൊട്ടില്ലെന്ന് വ്യക്തമായി. അതോടെ, ബെൽ 137ന് പുറത്ത്. ചായ കുടിക്കാൻ പിരിയുന്ന സമയത്തായിരുന്നു ഈ സംഭവം. അപ്രതീക്ഷിതമായ ഔട്ടാവലിൽ ബെൽ ഒട്ടും തൃപ്തനായിരുന്നില്ല. ഇത് മനസിലാക്കിയ ധോണി അപ്പീൽ പിൻവലിച്ചു. ഇതോടെ, ബെൽ വീണ്ടും ക്രീസിലേക്ക്. ധോണിയുടെ ഈ നടപടി ഗ്യാലറിയിലുള്ള ഏവരും കൈയ്യടിച്ച് പാസാക്കുകയും ചെയ്തു.
Post Your Comments