പത്തനംതിട്ട നഗരസഭയിൽ എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തിൽ വരും. എസ് ഡി പിഐ സ്വതന്ത്രയുടെ പിന്തുണയോടെയാവും ഭരണ സമിതി നിലവിൽ വരിക. പത്തനംതിട്ട നഗരസഭയില്‍ 32 അംഗങ്ങളാണുള്ളത്. 13 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഫലം വന്നതുമുതല്‍ അനിശ്ചിതത്വമായിരുന്നു ഇവിടെ.
read also: മകന്‍ വിവാഹിതനായെന്ന് മാതാപിതാക്കള്‍ അറിഞ്ഞത് അരുൺ കൊലപാതകിയായപ്പോള്‍
എസ് ഡി പിഐ പിന്തുണയോടെ മത്സരിച്ച് വിജയിച്ച ആമിന ഹൈദരാലിയെ വൈസ് ചെയർപേഴ്സണാക്കാൻ എല്‍ഡിഎഫില്‍ ധാരണയായി. എസ് ഡി പിഐയുടെ പിന്തുണയോടെ മത്സരിച്ച ആമിനയുടെയും മറ്റൊരു സ്വതന്ത്ര കൌണ്‍സിലറുടെയും പിന്തുണ എല്‍ഡിഎഫിന് ലഭിച്ചതോടെയാണ് ഭരണം ഉറപ്പിച്ചത്. മൂന്ന് എസ് ഡി പിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.
രണ്ടു സ്വതന്ത്രരുടേതുള്‍പ്പെടെ 15 പേരുടെ പിന്തുണ നിലവില്‍ എല്‍ഡിഎഫിനുണ്ട്. മൂന്ന് സീറ്റുകളുള്ള എസ്ഡിപിഐ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭരണം എല്‍ഡിഎഫ് ഉറപ്പിച്ചു. ഇരുമുന്നണികളും നേരത്തെ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്നു പരസ്യമായി പറഞ്ഞിരുന്നു.
Post Your Comments