കോഴിക്കോട്: സംസ്ഥാനത്ത് എസ്.ഡി.പി.ഐ-സി.പി.എം ധാരണയുണ്ടെന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തീവ്ര ഇസ്ലാമിക സംഘടനകളുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്നാണ് സി.പി.എം പറഞ്ഞത്. എന്നാല്‍ 82 ഇടങ്ങളില്‍ ഇവര്‍ കൈകോര്‍ത്ത് പിടിച്ചിരിക്കുകയാണെന്നും മുല്ലപ്പളളി കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Read Also : കോവിഡ് വ്യാപനം നിയന്ത്രണാതീതം; അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്നും മുല്ലപ്പളളി ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ യു.ഡി.എഫിനകത്ത് അഭിപ്രായ വ്യത്യാസമില്ല. മഞ്ചേശ്വരത്ത് സി.പി.എം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇതു തിരിച്ചറിയുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഒരിടത്തും യു.ഡി.എഫിന് ബി.ജെ.പിയുടെ വോട്ടുകള്‍ വേണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments